ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അങ്ങനെ ഇറങ്ങുന്നവര്‍ക്കെതിരെ വളരെ കടുത്ത നിയമ നടപടികള്‍ എടുക്കുമെന്നും തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ഐപിഎസ് അറിയിച്ചു. 

വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരുടെ വാഹനം പിടിച്ചെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അത്യാവശ്യ സേവനങ്ങള്‍ക്ക് പോലീസിന്റെ 112 എന്ന നമ്പറില്‍ വിളിച്ചാല്‍ മരുന്നുകളും മറ്റ് അവശ്യ സേവനങ്ങളും പോലീസ് വീട്ടില്‍ എത്തിച്ചുനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.