ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കണ്ണൂര്‍ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കോളേജ് തിരഞ്ഞെടുപ്പിനിടെ നടന്ന സംഘര്‍ഷത്തിനിടെയാണ് കൃത്യം നടന്നത്. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായി. 

യൂത്ത് കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കൊല നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് നിഖില്‍ പൈലിയെ പൊലീസ് പിടികൂടി. അതേസമയം,  കൊലപാതകം ആസൂത്രിതമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി പ്രതികരിച്ചു.