ആറ്റുകാല്‍ പൊങ്കാല ഇത്തവണ ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമെന്ന് ആവര്‍ത്തിച്ച് ക്ഷേത്ര ട്രസ്റ്റ്. കോവിഡ് വ്യാപനകാലമായതിനാല്‍ പൊങ്കാല ക്ഷേത്രവളപ്പിലും പൊതുനിരത്തിലും അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുകയാണ് ക്ഷേത്ര അധികൃതര്‍. ഒരു കുട്ടി മാത്രം പങ്കെടുക്കുന്ന കുത്തിയോട്ടത്തിന് ശേഷം പതിവിന് മാറ്റം വരുത്തി ദേവിയുടെ എഴുന്നള്ളത്ത് സമയവും ചുരുക്കിയിട്ടുണ്ട്. 

ശനിയാഴ്ച രാവിലെ 10.50-ന് ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ തീ പകരുമ്പോള്‍ ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാം. വൈകിട്ട് 3.40-ന് നിവേദ്യം ക്ഷേത്രത്തില്‍ മാത്രമേ ഉണ്ടാകൂ എന്നും പൂജാരിമാരെ നിവേദ്യത്തിനായി അയക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.