ദേവികുളം സബ്കളക്ടര്‍ ബുദ്ധിയില്ലാത്തവളെന്ന് എസ്.രാജേന്ദ്രന്‍ എം.എല്‍.എ

ദേവികുളം സബ്കളക്ടര്‍ രേണുരാജിന് ബുദ്ധിയില്ലെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ സംഘത്തോടാണ് എം.എല്‍.എ. ഇപ്രകാരം പറഞ്ഞത്. എന്നാല്‍ സബ്കളക്ടര്‍ തന്നെ അധിക്ഷേപിച്ചെന്നും സാധാരണപൗരനായാണ് താന്‍ സംസാരിച്ചതെന്നും എം.എല്‍.എ.യും പറയുന്നു. അതേസമയം അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ എസ് രാജേന്ദ്രന്‍ എം എല്‍ ക്കെതിരെ പരാതി നല്‍കുമെന്ന് ദേവികളും സബ് കളക്ടര്‍ രേണുരാജ്.  റവന്യു പ്രന്‍സിപ്പല്‍ സെക്രട്ടറിയെ ഫോണില്‍ പരാതി അറിയിച്ചു. ദൃശ്യങ്ങള്‍ സഹിതം രേഖാമൂലം പരാതി നല്‍കാനാണ് തീരുമാനം. സംഭവം വിശദമാക്കി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented