ഷോക്കേറ്റ് പിടഞ്ഞുവീണ മൂന്നു പേരെ രക്ഷിച്ച ഒരു മിടുമിടുക്കനുണ്ട് കണ്ണൂരിൽ. ചെമ്പിലോട് മുതുകുറ്റിയിലെ ചാലീൽ വീട്ടിൽ ഷിബുവിന്റേയും പ്രജിതയുടേയും മകൻ ദേവനന്ദ് ആണത്. ഒറ്റ ദിവസം കൊണ്ട് ദേവനന്ദ് നാട്ടിലെ സെലിബ്രിറ്റി ആയിക്കഴിഞ്ഞു.