സംസ്ഥാനത്ത് കൂടുതൽ പേരിൽ കോവിഡ് വകഭേദം ഡെൽറ്റ പ്ലസ് ബാധയുള്ളതായി സംശയം. കടപ്രയിൽ നാലുവയസ്സുകാരൻ ബാലനിലേക്ക് വൈറസ് പടർന്നത് അമ്മയിൽ നിന്നാണെന്നാണ് നി​ഗമനം. ഇരുവരേയും കൂടാതെ വീട്ടിലെ മറ്റ് ഒമ്പതു പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ വീടുൾപ്പെടുന്ന വാർഡിൽ ഇതുവരെ എൺപത്തിയേഴു പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.  രോ​ഗം സ്ഥിരീകരിക്കപ്പെട്ട ആളുകളുടെ വാസസ്ഥലം ഉൾപ്പെടുന്ന മേഖലയിൽ കൂടുതൽ പേരെ പരിശോധനകൾക്ക് വിധേയരാക്കി തുടങ്ങി.