റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനം 'കീഴടക്കി' കര്‍ഷകറാലി. പലയിടത്തും പോലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. കൊല്ലപ്പെട്ടയാളെ പോലീസ് വെടിവയ്ക്കുകയായിരുന്നുവെന്നാണ് സമരക്കാരും ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്ന് പോലീസും വാദിക്കുന്നു
നേരത്തെ നല്‍കിയ റൂട്ട് മാപ്പില്‍ നിന്ന് വ്യതിചലിച്ച് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ കര്‍ഷകര്‍ ചെങ്കോട്ടയിലേക്കും ഇരച്ചുകയറി. കര്‍ഷകര്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. മുന്‍പ് പറഞ്ഞ റൂട്ടില്‍ നിന്ന് മാറി ചെങ്കോട്ടയിലേക്ക് എത്തിയതോടെ ഉണ്ടായ സംഘര്‍ഷം ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒയില്‍ ഇടിച്ചുകയറിയ കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
അക്രമാസക്തമായി കര്‍ഷ സമരം നടക്കുന്ന മേഖലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. സിംഘു അതിര്‍ത്തിയിലും മറ്റ് സംഘര്‍ഷ മേഖലകളിലുമാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്.