ഡല്‍ഹി കലാപത്തില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. അക്രമരാഷ്ട്രീയത്തെ കൂട്ടുപിടിച്ച് മുസ്ലിം രാഷ്ട്രത്തിനായി കലാപകാരികള്‍ ശ്രമിച്ചു. പാന്‍ ഇസ്ലാമിസ്റ്റുകള്‍, അതീതീവ്ര ഇടത് അരാജകവാദികള്‍ എന്നിവര്‍ക്കൊപ്പം കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു

കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന് പിന്നില്‍ വ്യാപക ഗൂഢാലോചന നടന്നുവെന്ന് വെളിവാക്കുന്നതാണ് 930 പേജ് വരുന്ന അനുബന്ധ കുറ്റപത്രം. 

നിരീശ്വരവാദിയായ ഉമര്‍ ഖാലിദ് അക്രമരാഷ്ട്രീയത്തെ കൂട്ട്പിടിച്ച് മുസ്ലീം രാഷ്ട്രത്തിനായി കലാപത്തിലൂടെ ശ്രമിച്ചെന്ന് പോലീസ് ആരോപിക്കുന്നു. അനുബന്ധകുറ്റപത്രത്തിലും യോഗേന്ദ്രയാദവിന്റെ പേര് പരമാര്‍ശിക്കുന്നുണ്ട്. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കുറ്റപത്രത്തിലുള്ളത്.