ഡല്‍ഹി കലാപത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. പോലീസ് കര്‍ക്കശമായ നടപടിയെടുത്തില്ലെങ്കില്‍ ഇടപെടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പു നല്‍കി. ഷഹീന്‍ബാഗിലെ റോഡ് ഉപരോധ വിഷയം മാത്രമേ തത്കാലം പരിഗണിക്കുന്നുള്ളൂവെന്ന് കോടതി വ്യക്തമാക്കി. കേസ് മാര്‍ച്ച് 23-ലേക്ക് മാറ്റിയിട്ടുണ്ട്.