ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരണ സംഖ്യ 47 ആയി. കലാപം ബാധിച്ച വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ജനജീവിതം സാധാരണ നിലയിലേക്കെത്തി. കലാപം സംബന്ധിച്ച അഭ്യൂഹപ്രചാരണങ്ങള്‍ തടയാന്‍ ഡല്‍ഹി സര്‍ക്കാരും പോലീസും നടപടികള്‍ ആരംഭിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കലാപം ആരംഭിച്ചെന്ന അഭ്യൂഹം പ്രചരിപ്പിച്ച സംഭവത്തില്‍ 24 പേരെ പോലീസ് അറസ്റ്റു ചെയ്തു.