ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പ്രതീകമായി മാറിയ ചിത്രമാണ് ആള്‍കൂട്ടത്തിനു നടുവില്‍ കുനിഞ്ഞിരിക്കുന്ന ഒരാളുടെ ചിത്രം. ആള്‍കൂട്ടത്തിന്റെ കിരാത മര്‍ദനത്തിനിരയായ ഇയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്നാണ് ചിത്രം കണ്ട പലരും ചിന്തിച്ചത്. ക്രൂര മര്‍ദനത്തിനിരയായ ഷോയേബ് ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്.