ഡല്‍ഹി കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ജീവിതം കെട്ടിപ്പടുക്കാന്‍ ഉള്ള നെട്ടോട്ടത്തില്‍ ആണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം എത്രയും വേഗം ലഭിക്കാന്‍ ഉള്ള ശ്രമത്തിലാണ് കലാപത്തിന്റെ ദുരന്തം നേരിടുവന്നവര്‍. നഷ്ടം അടിയന്തിരമായി കണക്കാക്കി ധനസഹായം വിതരണം ചെയ്യും എന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.