ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ഉത്തര്‍പ്രദേശില്‍ നിന്നും അക്രമികള്‍ എത്താന്‍ ഇടയുണ്ടെന്ന് എന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന് എതിരായ അന്വേഷണം ഊര്‍ജിതമാക്കിയതായി ഡല്‍ഹി പോലീസ് അറിയിച്ചു. ക്രമസമാധാനനില പൂര്‍ണമായും നിയന്ത്രണ വിധേയമാണെന്ന് പോലീസ്.