ജലപീരങ്കിക്കും കണ്ണീര്‍വാതകത്തിനും കീഴടങ്ങാതെനിന്ന കര്‍ഷകര്‍ക്ക് ഒടുവില്‍ രാജ്യതലസ്ഥാനത്തേക്ക് പ്രവേശനം. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 'ദില്ലി ചലോ' ഉപരോധം ഡല്‍ഹിയിലേക്ക് പ്രവേശിച്ച് ബുറാഡിയിലെ നിരങ്കാരി മൈതാനത്തെത്തി.
വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് കര്‍ഷകരെ പോലീസ് അകമ്പടിയില്‍ ബുറാഡി മൈതാനത്തെത്തിച്ചത്. കര്‍ഷകരുടെ ആവശ്യത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാരിനു കീഴടങ്ങേണ്ടി വന്നതായി നേതാക്കളും സമാധാനപരമായി സമരം ചെയ്യണമെന്ന നിബന്ധനയിലാണ് പ്രവേശനം അനുവദിച്ചതെന്ന് ഡല്‍ഹി പോലീസും പറഞ്ഞു.
ഡല്‍ഹി നിരങ്കാരി സമാഗം മൈതാനത്ത് തമ്പടിച്ച കര്‍ഷകപ്രതിരോധത്തിന്റെ കാഴ്ചകളിലേക്ക്