കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി അതിര്‍ത്തികള്‍ സ്തംഭിപ്പിച്ചുളള സമരം നാളെ 100 ദിനം തികയ്ക്കും. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ കെ.എം.പി അതിവേഗ പാത കിസാൻ സംയുക്ത മോർച്ച ഉപരോധിക്കും.

പാടങ്ങളിൽ വിയർപ്പൊഴുക്കിയ കർഷകരുടെ പോരാട്ടം അതിശൈത്യം മറികടന്ന് വേനലിലേക്ക് വഴിമാറുകയാണ്. സർക്കാർ കണ്ടില്ലെന്ന് നടിക്കുമ്പോഴും പിന്നോട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഓരോ കർഷകനും. 

കുണ്ട്ലി- മനേസർ- പൽവാൽ അതിവേ​ഗ പാത കർഷകർ ഉപരോധിക്കും. രാവിലെ 11 മുതൽ വൈകിട്ട് നാലുവരെയാണ് ഉപരോധം. സമരം അക്രമാസക്തമാകരുതെന്ന് കർഷകർക്ക് സംഘടന നിർദേശം നൽകിയിട്ടുണ്ട്.