കാർഷിക നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭം 51-ാം ദിവസത്തിലേക്ക് കടന്നു. നാളത്തെ കേന്ദ്രസർക്കാരും കർഷക സംഘടന നേതാക്കളുമായുള്ള ചർച്ചയിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. ചർച്ചയിൽ പങ്കെടുക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചിരുന്നു.
എന്നാൽ സുപ്രീം കോടതി പ്രത്യേക സമിതിയെ രൂപീകരിച്ചതിനാൽ ചർച്ചയുടെ പ്രസക്തിയ്ക്ക് കേന്ദ്ര സർക്കാരിന് ആശയ കുഴപ്പമുണ്ട്. അതേസമയം കേരളത്തിൽ നിന്നുള്ള കർഷക സംഘം ഇന്ന് സമരഭൂമിയിൽ എത്തിച്ചേരും. കണ്ണൂരിൽ നിന്ന് പ്രത്യക ബസുകളിൽ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഘം പുറപ്പെട്ടത്.