കുറ്റവിമുക്തനാക്കപ്പെട്ടതോടെ ഏഴര വര്‍ഷം നീണ്ട രാഷ്ട്രീയ വേട്ടയാടലിനെ അതിജീവിച്ചിരിക്കുകയാണ് ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പടെയുളള നേതാക്കളുടെ പരിഹാസങ്ങളും സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണങ്ങളുമെല്ലാം പലപ്പോഴും തരൂരെന്ന ആഗോള നേതാവിനെ പ്രതിരോധത്തിലാക്കിയിരുന്നു.