ഡല്‍ഹിയില്‍ കര്‍ഷക സമരത്തിന് പിന്തുണയുമായി 'കുതിരപ്പട'. ചര്‍ച്ചകള്‍ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കുതിരകളുമായി 'നിഹാങ്' സിഖുകാര്‍ എത്തിയത്. 

നിഹാങ് വിഭാഗക്കാരുടെ ആചാരങ്ങളുടെ ഭാഗമാണ് കുതിരകള്‍. തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനാണ് കുതിരകളുമായി ഇവര്‍ സിംഘു അതിര്‍ത്തിയിലെത്തിയത്. 

15 കുതിരകളാണ് ഡല്‍ഹിയിലെ സമരത്തിനെത്തിയത്. വൈകാതെ 40 കുതിരകള്‍ കൂടി എത്തും. കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു.