ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഇടമില്ലാതെ ഡല്‍ഹിയിലെ ശ്മശാനങ്ങള്‍. മരണസംഖ്യ കൂടുകയും ശ്മശാനങ്ങളില്‍ സൗകര്യമില്ലാതാവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ആശുപത്രികളിലേയ്ക്കു മടക്കി അയയ്ക്കുന്നതു പതിവായി. ആശങ്കകള്‍ക്കിടെ മൃതദേഹങ്ങള്‍ തടി ഉപയോഗിച്ച് ദഹിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്.