കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി എം.എം. നരവനെ എന്നിവര്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ വസതിയിലെത്തി ബന്ധുക്കളെ കണ്ടു. നീലഗിരിയിലെ ഹെലികോപ്ടര്‍ അപകടത്തില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലികാ റാവത്തിന്റെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

നീലഗിരിയിലെ കൂനൂരിലാണ് ബിപിന്‍ റാവത്ത് ഉള്‍പ്പടെ 14 പേര്‍ സഞ്ചരിച്ച സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. ഹെലികോപ്ടറിലുണ്ടായിരുന്നവരില്‍ പതിമൂന്ന് പേര്‍ക്കും  അപകടത്തില്‍ ജീവന്‍ നഷ്ടമായി.