കാലു വയ്യാത്തതു കൊണ്ടാണ് രമ്യ ഹരിദാസ് എംപി ഹോട്ടലിനകത്ത് ഇരുന്നതെന്നും അതൊരു സാമാന്യ മര്യാദയുടെ ഭാഗമാണെന്നും കോൺ​ഗ്രസ് വക്താവ് ദീപ്തി മേരി വര്‍ഗീസ് ഞങ്ങള്‍ക്കും പറയാനുണ്ട് പരിപാടിയില്‍. യഥാർഥത്തിൽ അവിടെ എന്താണ് സംഭവിച്ചത് എന്നറിയാതെയാണ് പലരും ഇത്തരം ചർച്ചകളിലേക്ക് പോകുന്നത്. പാർസൽ വാങ്ങാൻ പോയതിനിടെ മഴയായതിനാൽ അകത്തു കയറിയിരിക്കുകയായിരുന്നു. കാലിൽ കമ്പി ഇട്ടിട്ടുള്ളതുകൊണ്ട് നിൽക്കാൻ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് ഹോട്ടലിലെ ഉടമസ്ഥൻ കസേര ഇട്ടുകൊടുക്കുകയായിരുന്നു. എംപി ആയിരുന്നാലും സാധാരണ വ്യക്തിയായാലും നൽകുന്ന പരി​ഗണനയാണ് അതെന്നും ദീപ്തി മേരി വർ​ഗീസ്.