തിരുവനന്തപുരം: കുട്ടികളുടെ എണ്ണം കൂടിയതിനാലാണ് കൂടുതല്‍ അധ്യാപകരെ നിയമിച്ചതെന്ന എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ അവകാശവാദം പൊളിയുന്നു. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന കണക്കനുസരിച്ച് വിദ്യാര്‍ഥികളുടെ ആകെ എണ്ണം കുറയുകയാണ് ചെയ്തത്. എയ്ഡഡ് വിദ്യാലയങ്ങളില്‍ 2014നേക്കാള്‍ ഒരു ലക്ഷത്തിലധികം കുട്ടികള്‍ ഇപ്പോള്‍ കുറവാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.