"പ്രസവിച്ച് മൂന്നാം ദിവസം എടുത്തുകൊണ്ട് പോയതാണ് അച്ഛന്‍ എന്റെ കുഞ്ഞിനെ. അതിനുശേഷം ഇന്നുവരെ ഞാനോ എന്റെ ഭര്‍ത്താവോ ഞങ്ങളുടെ കുഞ്ഞിനെ കണ്ടിട്ടില്ല", അനുപമയുടെ വാക്കുകളില്‍ സങ്കടവും നിരാശയും കലര്‍ന്നിരുന്നു. ഒടുവില്‍ കുട്ടിയെ തട്ടിയെടുത്തു എന്ന പരാതിയില്‍ പിതാവായ സിപിഎം പ്രാദേശിക നേതാവിനെതിരെ മൊഴി നല്‍കിയിരിക്കുകയാണ് അനുപമ.

പോലീസ് സ്‌റ്റേഷന്‍, ഡി.ജി.പി., മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അനുപമ പറയുന്നു. ദുരഭിമാനത്തെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ കുഞ്ഞിനെ കൊണ്ടുപോയത് എന്നാണ് അനുപമയുടെ ആരോപണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പോലും പോലീസ് തയ്യാറായില്ലെന്നും ഇവര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.