താലിബാന്‍ കൊലപ്പെടുത്തിയ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അവസാനമെടുത്ത ചിത്രങ്ങള്‍ പുറത്തുവിട്ട് റോയിട്ടേഴ്‌സ്. വീണ്ടെടുത്ത ഡാനിഷിന്റെ ക്യാമറയില്‍ നിന്ന് 350 ഫോട്ടോകളാണ് ലഭിച്ചത്. ഡാനിഷ് കൊലചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങൾ റോയിട്ടേഴ്സ് റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. അതേസമയം ഡാനിഷിനേയും രണ്ട് കമാൻഡോകളേയും താലിബാൻ ആക്രമണത്തിൽ നിന്ന് പിൻവാങ്ങുന്നതിനിടയിൽ അഫ്​ഗാൻ സൈന്യം ഉപേക്ഷിക്കുകയായിരുന്നെന്ന് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു.