രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വീണ്ടും കുറയുന്നു. 24 മണിക്കൂറിനിടെ നാല്‍പതിനായിരത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 

മുന്‍ദിവസത്തേക്കാള്‍ 15 ശതമാനം കുറവാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 82,65,623 ആയി. 91.96 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ ചികിത്സയിലുള്ളവര്‍ 5,41,405 പേരാണ്. 

24 മണിക്കൂറിനിടെ 58,323 പേരാണ് രോഗമുക്തരായത്്. മരണസംഖ്യ 490 ആയി കുറഞ്ഞു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,23,097 ആയി.