ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ആശങ്ക സൃഷ്ടിച്ച് ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. തീവ്രത കൈവരിച്ച ചുഴലിക്കാറ്റ് ഗുജറാത്തില്‍ വലിയ നാശനഷ്ടം ഉണ്ടാക്കുമെന്നാണ് ആശങ്ക. ഗുജറാത്തില്‍ ദുരന്ത നിവാരണ സേനയുടെ 24 സംഘങ്ങളെ നിയോഗിച്ചു.