നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ തമിഴ്‌നാട് തീരത്ത് വീശിയടിച്ചെങ്കിലും ഭയപ്പെട്ടതുപോലെ അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല. 

സംസ്ഥാനത്താകെ 102 വീടുകള്‍ തകര്‍ന്നു. മൂന്ന് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കാറ്റ് ഇപ്പോള്‍ വേഗം കുറഞ്ഞ് ദുര്‍ബ്ബലമായി വടക്ക് - പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 

രണ്ടു ലക്ഷത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ഇത് ആളപായം കുറയ്ക്കാന്‍ സഹായിച്ചു. മരം വീണും വീടിന്റെ ചുമര്‍ തകര്‍ന്നുമാണ് മൂന്ന് പേര്‍ മരിച്ചത്.