'ബുറെവി' ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കൊല്ലം ജില്ലയിലും ശക്തമായ മുന്‍കരുതല്‍. തിരുവനന്തപുരത്തേതിന് സമാനമായ നടപടികളാണ് കൊല്ലത്തും ജില്ലാഭരണകൂടം ഒരുക്കിയിരിക്കുന്നത്. 

നെയ്യാറ്റിന്‍കര വഴി കാറ്റ് കടന്നുപോകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ തെന്മല, ആര്യങ്കാവ് തുടങ്ങിയ സ്ഥലങ്ങളിലൂടെയും ബുറെവി കടന്നുപോകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ 2300-ല്‍ അധികം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും. കൊട്ടാരക്കര, പത്തനാപുരം, പൊല്ലൂര്‍ എന്നിവയെ പ്രശ്‌നബാധിത താലൂക്കുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.