ബുറെവി ചുഴലിക്കാറ്റ് കന്യാകുമാരിയില്‍നിന്ന് ഏകദേശം 380 കിലോമീറ്റര്‍ ദൂരത്തിലെത്തി. 

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി ശനിയാഴ്ച കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. 

ആയതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഇന്നും നാളെയും കേരളത്തില്‍ പലയിടത്തും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.