കെ.എസ്.ആർ.ടി.സിയിൽ ഇനി സൈക്കിളും ഇ-സ്‌കൂട്ടറും കൊണ്ടുപോകാം. നവംബർ ഒന്നുമുതലാണ് ഈ സംവിധാനം നടപ്പിലാക്കുക. നഗരങ്ങളിൽ സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ദീർഘദൂര-ലോ ഫ്‌ളോർ ബസുകളിലും ബംഗളുരുവിലേക്കുള്ള സ്‌കാനിയ വോൾവോ ബസുകളിലും ഈ സൗകര്യം നിലവിൽ വരും.