സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബ് വീഡിയോ ചെയ്ത വിജയ് പി. നായര്‍ക്കെതിരെ സൈബര്‍ പോലീസ് ഉടന്‍ അന്വേഷണം ആരംഭിക്കും. സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തിലാണ് അന്വേഷണം നടത്തുക. ഇരുകൂട്ടരുടെയും പരാതിയില്‍ ലോക്കല്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. ഭാഗ്യലക്ഷ്മിയുടെയും ദിയാ സനയുടെയും ശ്രീലക്ഷ്മിയുടെയും വിശദമായ മൊഴി എത്രയും പെട്ടെന്ന് രേഖപ്പെടുത്തുമെന്നും സൈബര്‍ സെല്‍ പറഞ്ഞു.