തിരുവനന്തപുരത്ത് വനിതാ ഡോക്ടറില്‍ നിന്ന് ഒന്നരക്കോടി തട്ടിയ സൈബര്‍ കുറ്റവാളിയും സംഘവും പിടിയില്‍. സിറ്റി സൈബര്‍ പോലീസാണ് സംഘത്തെ പിടികൂടിയത്. ബിഹാര്‍ സ്വദേശി നിര്‍മ്മല്‍ കുമാര്‍ ചൗധരിയും സംഘവുമാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് ഡി.വൈ.എസ്.പി. ശ്യാംലാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം വലയിലായത്. 

കോവിഡ് പ്രതിസന്ധിക്കിടെയാണ് ഉത്തരേന്ത്യന്‍ സംഘം തിരുവനന്തപുരത്തെ ഡോക്ടറുമായി സൗഹൃദത്തിലായത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങാന്‍ വന്‍വിദേശസഹായം സംഘടിപ്പിച്ചുതരാം എന്ന് മോഹിപ്പിച്ചാണ് ഡോക്ടറില്‍ നിന്നും പണം തട്ടിയത്.