മൊബൈൽ ആപ്പ് വഴി വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം കേരളത്തിൽ വലവിരിക്കുന്നു. ഇത്തരത്തിലുളള 9 മൊബൈൽ അപ്ലിക്കേഷനുകൾ പൊലീസ് തിരിച്ചറിഞ്ഞു. 

വ്യക്തി​ഗത വായ്പ ലഭിക്കുമെന്ന എസ്.എം.എസ് സന്ദേശത്തിലൂടെയാണ് തുടക്കം. സന്ദേശത്തിലെ ലിങ്കിൽ പ്രവേശിച്ചാൽ ഏതാനും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനുള്ള നിർദേശം ലഭിക്കും. ഡൗൺലോഡ് ചെയ്യുന്നതോടെ ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റ് അടക്കം നൽകിയാലേ മുന്നോട്ടുപോകാനാവൂ എന്ന അവസ്ഥ വരും.

ആപ്പ് ഡൗൺലോഡ് ചെയ്യുന്നവരുടെ മൊബൈലിലെ മുഴുവൻ വിവരങ്ങളും തട്ടിപ്പ് സംഘത്തിന്റെ സെർവറിലേക്ക് എത്തും. ഒരാഴ്ച കാലാവധിയിൽ കുറഞ്ഞ തുകയാണ് ലോൺ. 8000 രൂപ വായ്പ്പയ്ക്കപേക്ഷിച്ച പത്തനംതിട്ട കോന്നി സ്വദേശിക്ക് 5600 രൂപയാണ് അക്കൗണ്ടിൽ വന്നത് ഏഴാംനാൾ പലിശ സഹിതം 8250 തിരിച്ചടയ്ക്കേണ്ടിയും വന്നു.