ഡോളര്‍ കടത്ത് കേസിലെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി യു.എ.ഇ. കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. 

കോണ്‍സല്‍ ജനറലിന്റേയും അറ്റാഷെയുടേയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്യുക. അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറെ നാളെ ചോദ്യം ചെയ്യും. 

സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് യു.എ.ഇ. കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ അടക്കം ചോദ്യം ചെയ്യുന്നത്.