രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വിമാനത്താവളങ്ങളിലെ കസ്റ്റംസ് ജോലികള്‍ നിയന്ത്രിച്ചത് വനിതാ ഉദ്യോഗസ്ഥര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു ബാച്ചില്‍ 14 വനിതകളാണ് ഉണ്ടായിരുന്നത്. 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് കേന്ദ്ര സര്‍ക്കാള്‍ നിശ്ചയിച്ചിട്ടുള്ളത്. 

1943-ല്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഭാഗമായിരുന്ന റാണി ഝാന്‍സി റെജിമെന്റിന്റെ സ്മരണാര്‍ത്ഥം കൂടിയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് ഇത്തരമൊരു ദൗത്യം വനിതകള്‍ക്ക് നല്‍കിയത്. ചെന്നൈയില്‍ നിന്നുള്ള യാത്രക്കാരന്റെ ബാഗില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയതടക്കമുള്ള കേസുകളും വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തു.