ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ തിരുവനന്തപുരത്തെ വീട്ടിലെത്തി ചോദ്യം ചെയ്ത് കസ്റ്റംസ്. ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം സ്പീക്കര്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. 

ആരോഗ്യപരമായ കാരണങ്ങളാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എത്താന്‍ കഴിയില്ലെന്നായിരുന്നു സ്പീക്കര്‍ അറിയിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്നലെ സ്പീക്കറുടെ വീട്ടിലെത്തി ചോദ്യം ചെയ്തത്.