കെ.എം. ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയ 47 ലക്ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുസ്ലിം ലീഗ്. പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് കെ.പി.എ. മജീദിന്റെ വിശദീകരണം. അതേസമയം, കെ.എം. ഷാജിയെ വിജിലന്‍സ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്. 

വിജിലന്‍സ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായ ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിലായിരുന്നു വിജിലന്‍സ് റെയ്ഡ് നടത്തിയത്.