നോട്ട് പിന്‍വലിക്കല്‍: പാര്‍ലമെന്റില്‍ വീണ്ടും ബഹളം

നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും വീണ്ടും ബഹളം. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് പലയിടത്തായി മരിച്ചവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിഷേധസമരം പാര്‍ലമെന്റിന് പുറത്തേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനമായി. അതുമായി ബന്ധപ്പെട്ട് ബുധനാഴ്ച പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിപക്ഷം ധര്‍ണ നടത്തും. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented