മലപ്പുറം എടക്കരയില്‍ നായയേ വാഹനത്തില്‍ കെട്ടിവലിച്ചയാള്‍ അറസ്റ്റില്‍. കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. ഉപേക്ഷിക്കാന്‍ കൊണ്ടുപോകുകയായിരുന്നു എന്നും ചെരുപ്പടക്കം വീട്ടിലെ സാധനങ്ങള്‍ കടിച്ചു നശിപ്പിച്ചിരുന്നു എന്ന് ഇയാള്‍ പറയുന്നു. കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു.