കോട്ടയം അയര്‍ക്കുന്നത്ത് നായയോട് ക്രൂരത. അയര്‍ക്കുന്നം ളാക്കാട്ടുര്‍ റോഡില്‍ നായയെ കാറില്‍ കെട്ടി വലിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. ചേന്നാമറ്റം വായനശാലയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

രാവിലെ തന്നെ നായയോടുള്ള ക്രൂരത സംബന്ധിച്ച് നാട്ടിൽ സംസാരമുയർന്നിരുന്നു. തുടർന്ന് പൊതുപ്രവർത്തകനായ ടോമി ചക്കുപാറയാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഈ സംഭവം സ്ഥിരീകരിച്ച് പുറംലോകത്തെ അറിയിക്കുന്നത്. പോലീസിൽ പരാതി നൽകുമെന്ന് ടോമി ചക്കുപാറ പറഞ്ഞു.