കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് ജവാന് വീരമൃത്യു. ശ്രീനഗറിലെ ലവായ്പൂരിലാണ് ആക്രമണമുണ്ടായത്. സി.ആര്‍.പി.എഫ്. 73-ാം നമ്പര്‍ ബറ്റാലിയന് നേരെയാണ് ഭീകരരുടെ വെടിവയ്പ്പ് ഉണ്ടായത്. ആക്രമണത്തില്‍ വെടിയേറ്റ നാല് ജവാന്മാരില്‍ ഒരാളാണ് വീരമൃത്യു വരിച്ചത്. 

ശ്രീനഗര്‍ - ബറമുള ദേശീയപാതയില്‍ ഇന്ന് ഉച്ചതിരിഞ്ഞാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് സി.ആര്‍.പി.എഫ്. ജവാന്മാര്‍ ബേസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലഷ്‌കര്‍-ഇ-ത്വയ്ബയാണ് ആക്രണത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം.