കോട്ടയത്തെ ബേക്കര്‍ സ്‌കൂളില്‍ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാതെ വാക്‌സിനെടുക്കാന്‍ എത്തിയവര്‍ ടോക്കണ്‍ വാങ്ങാനായി തിരക്കുണ്ടാക്കി. ഇത് പോലീസുമായുള്ള തര്‍ക്കത്തിനും ഉന്തിനുംതള്ളിനും ഇടയാക്കി.

രാവിലെ ആറ് മണി മുതല്‍ വാക്‌സിനേഷനായി എത്തിയിരുന്നു. കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് എത്തിയവര്‍ക്ക് ആദ്യം പരിഗണന നല്‍കുകയും രജിസ്റ്റര്‍ ചെയ്യാതെ വന്നവരോട് ക്യൂവില്‍ നില്‍ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തുവെന്നും അവര്‍ക്ക് വേണ്ടവിധം പരിഗണന നല്‍കുന്നില്ല എന്ന ആരോപണം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ക്യൂ നിന്നവര്‍ക്ക് ടോക്കന്‍ വിതരണം ചെയ്യാന്‍ തുടങ്ങി. ഇതിനിടയിലാണ് വരിനിന്നവരും ഇല്ലാത്തവരും തമ്മില്‍ ഉന്തും തള്ളുമായത്.