ആസ്വാദകർ തിരുവനന്തപുരത്തേക് മേളയെ തേടി വരുന്ന പതിവിൽ നിന്നു വ്യത്യസ്തമായി സിനിമാപ്രേമികളുടെ അരികിലേക്കാണ് ഈ കോവിഡ് കാലത്തു ചലച്ചിത്ര മേള എത്തുന്നത്.

സിനിമകൾക്കൊപ്പം സംഘാടകരും നാലിടങ്ങളിലും എത്തുന്ന ഒരു ഐഎഫ്എഫ്കെ കാലം . മേളയുടെ ആ യാത്രയെ കുറിച്ചാണ് തിരുവനന്തപുരത്തു നിന്നും വർഷങ്ങൾക്കിപ്പുറം കൊച്ചിയിലെത്തിയ 'ചെമ്പോത്ത് ' പറയുന്നത്.