തിരുവനന്തപുരത്ത് പ്രഭാത സവാരിക്ക് പോയ ആളെ കഴുത്തിൽ കയർ മുറുകി മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം വേറ്റിനാടാണ് സംഭവം. ​ഗ്രാനൈറ്റ് വില്പന സ്ഥാപനത്തിന്റെ ജനറൽ മാനേജരായ ജി. സജീവനാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പ്രഭാത സവാരിക്ക് പോയ സജീവനെ കാണാതിരുന്നതിനേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തുമ്പോൾ കാലുകൾ ബന്ധിച്ച നിലയിൽ കിടക്കുകയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള അക്രമം നടന്നിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മൽപ്പിടുത്തമോ സംഘർഷമോ നടന്നതായി തെളിവില്ല എന്നാണ് പോലീസ് പറയുന്നത്. മറ്റൊരിടത്തുവെച്ച് കൊലപ്പെടുത്തി ഇവിടെ കൊണ്ടിട്ടതാണോ എന്നും സംശയിക്കുന്നുണ്ട്.