പാനൂര്‍ മന്‍സൂര്‍ വധക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. മന്‍സൂറിന്റെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മന്‍സൂറിനെ ആക്രമിക്കുന്നതിനിടെ പ്രദേശവാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച സിപിഎം പ്രവര്‍ത്തകനായ ഷിനോസിന്റെ അറസ്റ്റാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. 

കൊലപാതകത്തില്‍ പങ്കുള്ള പത്തുപേര്‍ കൂടി പിടിയിലാകേണ്ടതുണ്ട് എന്നാണ് പോലീസ് അറിയിക്കുന്നത്. അതേസമയം, കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ച്ച യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. സിപിഎം നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടന്നതെന്നാണ് യുഡിഎഫിന്റെ ആരോപണം.