തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ വിശദമായ അന്വേഷണം നടത്തും. ക്രൈംബ്രാഞ്ച് മേധാവിയുടേതാണ് തീരുമാനം. പെണ്‍കുട്ടിയുടെ മൊഴി മാറ്റം പരിശോധിക്കും. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയേക്കും. കോടിതിയിലടക്കം 

2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ അതിഥിയായി എത്തിയ ഗംഗേശാനന്ദ അക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് ആദ്യം പരാതി ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും. പിന്നാലെ പെണ്‍കുട്ടി കോടതിയിലടക്കം മൊഴി മാറ്റി പറയുകയും ചെയ്തു. സ്വയം മുറിച്ചതാണെന്നും സഹായി മുറിച്ചതാണെന്നുമടക്കം പറഞ്ഞ് ഗംഗേശാനന്ദയും മൊഴി മാറ്റി പറഞ്ഞിരുന്നു. 

ഇതുമായി ബന്ധപ്പെട്ട എല്ലാവരുടേയും പരാതികള്‍ അടിസ്ഥാനമാക്കി ഒരു പുനരന്വേഷണം നടത്താനാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിട്ടിരിക്കുന്നത്.