പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ കുറ്റപത്രത്തിന് വഴിയൊരുങ്ങുന്നു. രണ്ടുവര്‍ഷമെടുത്ത് ക്രൈം ബ്രാഞ്ച് തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട് പരിശോധിച്ച ഡിജിപി തുടര്‍നടപടിക്ക് അനുമതി നല്‍കി. 

നിയമോപദേശം തേടിയ ശേഷം കുറ്റപത്രത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കും. ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നായിരുന്നു ഗവാസ്‌കറിന്റെ പരാതി. ഗവാസ്‌കറിനെതിരെ സുധേഷ് കുമാറിന്റെ മകളും പരാതി നല്‍കിയിരുന്നു.