നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡ് പൂര്‍ത്തിയായി. ആലുവയിലെ പത്മസരോവരം വീട്ടിലും നിര്‍മാണ കമ്പനിയിലും  ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും 8 മണിക്കൂറോളമാണ് ക്രൈബ്രാഞ്ചിന്റെ സമാന്തര പരിശോധന നടന്നത്. ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണും പിടിച്ചെടുത്തെന്നാണ് സൂചന. എന്നാല്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പറയുന്ന തോക്ക് കണ്ടെടുക്കാനായില്ലെന്നും സൂചനകളുണ്ട്.