രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതുമുഖങ്ങളെ പരീക്ഷിക്കാനൊരുങ്ങി സിപിഎം. ഇതുസംബന്ധിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഓണ്‍ലൈനായി ചര്‍ച്ച നടത്തി. പി. രാജീവ് ധനമന്ത്രിയും കെ.എന്‍. ബാലഗോപാല്‍ പൊതുമരാമത്ത് മന്ത്രിയും ആയേക്കും. 

ടി.എന്‍. വാസവന് എക്‌സൈസ് വകുപ്പ് നല്‍കാനാണ് സാധ്യത. കടകംപള്ളിയുടെ വകുപ്പുകള്‍ വി. ശിവന്‍കുട്ടിക്ക് നല്‍കിയേക്കും. മന്ത്രിമാരില്‍ കെ.കെ. ശൈലജയും എ.സി. മൊയ്തീനും മാത്രം തുടര്‍ന്നേക്കും. കടകംപള്ളിയെ സ്പീക്കറാക്കിയേക്കും.