കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനമായിരിക്കും ഇക്കുറി പുതുപ്പള്ളിയിൽ. ഉമ്മൻ ചാണ്ടിയെ നേരിടാൻ ജെയ്ക്ക് സി തോമസിനെ സി.പി.എം ഇറക്കിയതോടെ പോരാട്ടച്ചൂടിലേക്ക് എത്തിക്കഴിഞ്ഞു പുതുപ്പള്ളി. തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഭൂരിഭാ​ഗം പഞ്ചായത്തുകളും പിടിക്കാനായതിന്റെ ആത്മവിശ്വാസത്തിൽ ഇടതുമുന്നണി ഇറങ്ങുമ്പോൾ‌ അഞ്ചുപതിറ്റാണ്ടിന്റെ അനുഭവ സമ്പത്താണ് യു.ഡി.എഫ് ഉയർത്തിക്കാട്ടുന്നത്.